രണ്ട് മാസത്തിന് ശേഷം രാജ്യത്തെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് താഴെ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രിലായത്തിന്റെ കണക്കുകള്‍
ന്യൂഡല്‍ഹി : രണ്ട് മാസത്തിന് ശേഷം രാജ്യത്തെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് താഴെ എ ത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രിലായത്തിന്റെ കണക്കുകള്‍. 24 മണിക്കൂറിനിടെ 86,498 കേസു കളും 2123 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.62 ശതമാ നമാണ്. 1,82,282 പേര്‍ ഇന്നലെ രോഗമുക്തി കൈവരിച്ചു. രോഗമുക്തി നിരക്ക് 94.27 ശതമാനമായി ഉയര്‍ന്ന തായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ നാല് സംസ്ഥാനങ്ങളിലാണ് കേസുക\ളിലേറെ യും. എന്നാല്‍ ഇവിടങ്ങളിലെല്ലാം പുതിയ കേ സുകള്‍ കുറഞ്ഞുവരുകയാണ്. രാജ്യത്ത് ഇതിനകം 2,89,96,473 കോവിഡ് കേസും 3,51,309 മരണങ്ങളുമാണ് ഉണ്ടായത്.
മഹാരാഷ്ട്രയില്‍ മാത്രം 58,42,000 കേസുകളും 1,00,470 മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. ഇ ന്നലെ മാത്രം മഹാരാഷ്ട്രയില്‍ 340 മരണങ്ങളാ ണുണ്ടായത്. തമിഴ്നാട്ടില്‍ 351, കര്‍ണാടകയില്‍ 340, കേരളത്തില്‍ 211, ബംഗാളില്‍ 103 മരണങ്ങളും ഇന്നലെയുണ്ടായി.












