കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
ന്യുഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ രോഗ ബാധിതരുടെ ആകെ എണ്ണം 1,50,61,919 ആയി ഉയര്‍ന്നു.
ഇന്നലെ 1619 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ഇതോടെ മരണസംഖ്യ 1,78,769 ആയി ഉയര്‍ന്നു. നിലവില്‍ 19,29,329 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ മാത്രം 1,44,178 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,29,53,821 ആയി ഉയര്‍ന്നു. 12,38,52,566 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും സര്‍ ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാന ങ്ങളി ലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. മഹാരാഷ്ട്രയില്‍ ഇന്നലെ 60,000ന് മുകളിലാ യിരുന്നു കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ കാല്‍ ലക്ഷം കടന്നു. ഉത്തര്‍പ്രദേശില്‍ ഇന്നലെ പുതുതായി 30000ല്‍പ്പരം പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി.