കഴിഞ്ഞ 24 മണിക്കൂറിനിടെ 5335 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നല ത്തേതിനേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം സെ പ്റ്റംബര്‍ 23 ന് ശേഷം രാജ്യത്ത് ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 5000 കടക്കുന്നത്
ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കയായി വീണ്ടും കോവിഡ് കേസുകള്‍ കുതുക്കുന്നു. പ്രതിദിന വൈറസ് ബാ ധിതര്‍ 5000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5335 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന ലത്തേതിനേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23ന് ശേ ഷം രാജ്യത്ത് ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 5000 കടക്കുന്നത്.
പ്രതിദിന ടിപിആര്‍ നിരക്ക് 3.32 ശതമാനവും പ്രതിവാര ടിപിആര്‍ (ഠജഞ) നിരക്ക് 2.89 ശതമാനവുമായി ഉയര്‍ന്നു. രാജ്യത്താകെ ഇന്നലെ മാത്രം 4,435 പേര്‍ക്ക് കോവിഡ് പോസിറ്റീവായതില്‍ ഏറ്റവുമധികം കേ സുകള്‍ കേരളത്തില്‍ നിന്നായിരുന്നു.
15 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,916 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര (4) ഛത്തീസ്ഗഡ്, ഡല്‍ഹി, ഹരിയാന, കര്‍ണാടക, പുതുച്ചേരി, രാജ സ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഒന്ന് വീധം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, കേരളത്തില്‍ പുതുതായി 596 പുതുയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
ബുധനാഴ്ച രാജ്യത്ത് 4435 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചിരുന്നത്. ഒമൈക്രോണ്‍ ഉപവകഭേദമാണ് രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ അധികൃതര്‍ വിലയിരുത്തുന്നു. രാജ്യത്ത് കോവിഡ് രോഗബാധ കുതിച്ചുയരുന്നത് കണക്കിലെടുത്ത്, വീഡിയോ കോ ണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.












