ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ത്യയില്‍ 781 ആയി. രാജ്യത്തെ 21 സംസ്ഥാ നങ്ങളില്‍ പുതിയ വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയി ച്ചു. ഇതോടെ വിവിധ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണ ങ്ങളിലേക്കു കടന്നു
ന്യൂഡല്‍ഹി: ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ത്യയില്‍ 781 ആയി.രാജ്യത്തെ 21 സംസ്ഥാനങ്ങ ളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ വിവിധ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലേക്കു കടന്നു. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ഡല്‍ഹിയില്‍ 238 പേര്‍ ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയാണ് രണ്ടാമത്. 167 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീ കരിച്ചത്. ഒമിക്രോണ്‍ വ്യാപനത്തില്‍ കേരളം നാലാമതാണ്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 9195 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസത്തേക്കാള്‍ 44 ശതമാനം അധികമാണിത്. 6358 പേര്‍ക്കാണ് തിങ്കളാഴ്ച കോ വിഡ് സ്ഥിരീകരിച്ചത്.
ഒമിക്രോണിന്റെ അപകട സാധ്യതയെ കുറിച്ച് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കി.നിലവില്‍ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ഡെന്‍മാര്‍ക്കിലുമാണ് റിപ്പോര്‍ ട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച ആഗോളതലത്തില്‍ കോവിഡ് കേസുകളുടെ എണ്ണം 11 ശതമാനം വര്‍ധിച്ചെന്ന് ലോകാരോഗ്യ സംഘട ന ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണം,
സ്‌കൂളുകള്‍- കോളജുകള്‍- ജിമ്മുകള്‍- തിയറ്ററുകള്‍ അടച്ചു
കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി.ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒമിക്രോണ്‍ ഭീഷണി യെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നില്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ നേരത്തെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.
സ്‌കൂളുകള്‍, കോളജുകള്‍,ജിമ്മുകള്‍, തിയറ്ററുകള്‍ എന്നിവ അടച്ചു. റെസ്റ്റോറന്റുകളിലും ബാ റുകളിലും 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. സ്വിമിങ് പൂള്‍, ജിം,തീയറ്റര്‍ എന്നിവ അടച്ചു. മാളുകളുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാക്കി. വിവാഹത്തില്‍ ആളു കള്‍ പങ്കെടുക്കുന്നതിനും നിയന്ത്രണമുണ്ട്.
ഡല്‍ഹിയില്‍ ജൂണിന് ശേഷം ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റി പ്പോര്‍ട്ട് ചെയ്തത്. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാ പിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. ഏതാനും ദിവസങ്ങളായി ഡല്‍ഹി യിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിനു മുകളിലാണെന്ന് കെജരിവാള്‍ പറ ഞ്ഞു.