ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ അഭിഭാഷകര്‍ ഹൈക്കോടതി ജഡ്ജി ആകാനുള്ള ക്ഷണം നിരസിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതികളില്‍ ജഡ്ജി ആകുന്നതിനായി നിരവധി സ്ത്രീകളെ ക്ഷണിച്ചെങ്കിലും കുട്ടി പന്ത്രണ്ടാം ക്ലാസിലാണ് പഠിക്കു ന്നത് എന്നിങ്ങനെ ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി അവരെല്ലാവരും ക്ഷണം നിരസിച്ചതായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ന്യൂഡെല്‍ഹി: രാജ്യത്തെ 25 ഹൈക്കോടതികളില്‍ വനിത ചീഫ് ജസ്റ്റിസുളളത് തെലങ്കാന ഹൈ ക്കോടതിയിലെ ജസ്റ്റിസ് ഹിമ കോഹ്ലി മാത്രം. ആകെ 661 ഹൈക്കോടതി ജഡ്ജിമാരില്‍ 73 പേര്‍ മാത്രമാണ് സ്ത്രീകള്‍. മണിപ്പൂര്‍, മേഘാലയ, പട്‌ന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒരു വനിത ജഡ്ജി പോലുമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കൊരു നല്ല വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കൂടുതല്‍ സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കണമെന്ന് വനിത അഭിഭാഷകരുടെ അസോസിയേഷനെ പ്രതിനിധീകരിച്ചെത്തിയ സ്നേഹ ഖലിതയും ശോഭ ഗുപ്തയും കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴാ യിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ അഭിഭാഷകര്‍ ഹൈക്കോടതി ജഡ്ജി ആകാ നു ള്ള ക്ഷണം നിരസിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതികളില്‍ ജഡ്ജി ആകുന്നതിനായി നിരവധി സ്ത്രീകളെ ക്ഷണിച്ചെങ്കിലും കുട്ടി പന്ത്രണ്ടാം ക്ലാസിലാണ് പഠിക്കു ന്നത് എന്നിങ്ങനെ ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി അവരെല്ലാവരും ക്ഷണം നിരസിച്ചതായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൈക്കോടതികളില്‍ മാത്രമല്ല, ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയമാണിതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
’11ശതമാനം സ്ത്രീകള്‍ മാത്രമേ ജുഡീഷറിയില്‍ ഉള്ളൂ. സത്രീകള്‍ വേണമെന്ന താല്പര്യം ഞങ്ങളുടെ മനസ്സിലുണ്ട്. ഞങ്ങള്‍ അത് നല്ല രീതിയില്‍ നടപ്പാക്കുന്നുമുണ്ട്. ഞങ്ങളുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ല. നല്ലൊരാളെ ലഭിക്കണമെന്ന് മാത്രമേയുളളൂ.’ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹൈക്കോടതി ജഡ്ജി നിയമനത്തിന് യോഗ്യതയുള്ള വനിതാ അഭിഭാഷകരെ പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് സുപ്രീം കോടതി വനിത അഭിഭാഷകരുടെ അസോസിയേഷന്റെ ആവശ്യം.