24 മണിക്കൂറിനിടെ 2,17,353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1185 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യുഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1185 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിനനിരക്ക് ഇന്നലെയും രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 15, 69,743 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഉത്തര്‍പ്രദേശിലു, രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപ്രിച്ചു. ഡെല്‍ഹയില്‍ വാരാന്ത്യ കര്‍ഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം തുടരും. അതേസമയം സംസ്ഥാനങ്ങളിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ പി എം കെയര്‍ ഫണ്ട് ചെലവഴിക്കും.