പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈ സയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.
കൊച്ചി പെട്രോള്‍ ലിറ്ററിന് 95.66 രൂപയും ഡീസലിന് 91.13 രൂപയുമാണ് പുതിയ ഇന്ധനവില. തിരു വനന്തപുരം പെട്രോളിന് 97.54 രൂപയും ഡീസലിന് 92.90 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസല്‍ 91.31 രൂപയുമാണ് ഇന്നത്തെ വില.
രാജ്യത്തിന്റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു. കോവിഡിന്റെ ആഘാത ത്തില്‍ സാമ്പത്തിക മേഖല പ്രതിസന്ധിയില്‍ നില്‍ക്കെയുള്ള ഇന്ധന വില വര്‍ധന ജനത്തിന് ഇരട്ടപ്രഹരമാണ്. സാധാരണക്കാര്‍ ലോക്ക്ഡൗണില്‍ അകപ്പെട്ട് കിടക്കുമ്പോഴാണ് ക്രമാതീതമായി വില വര്‍ധിക്കുന്നത്.











