118 ദിവസങ്ങള്‍ക്ക് ശേഷമാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇത്രയധികം കുറവ് റിപ്പോര്‍ട്ട് ചെയ്തത്. ആയിരത്തില്‍ താഴെയാണ് മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ന്യൂഡല്‍ഹി: ഏറെ നാളുകള്‍ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 40,000ന് മുകളിലായിരുന്ന കോവിഡ് കേസുകളില്‍ ഇന്നലെ കുറവ് രേഖപ്പെടുത്തി. 118 ദിവസ ങ്ങ ള്‍ക്ക് ശേഷമാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇത്രയധികം കുറവ് റിപ്പോര്‍ട്ട് ചെയ്തത്. അ തേസമയം, ആയിരത്തില്‍ താഴെയാണ് മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ രാജ്യ ത്ത് ഏറ്റവുമധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്.
രാജ്യത്ത് രോഗമുക്തി നിരക്കും വര്‍ദ്ധിച്ച് വരികയാണ് 97.28 ശതമാനമാണ്. 109 ദിവസങ്ങള്‍ക്ക് ശേ ഷമാണ് സജീവ രോഗികളുടെ എണ്ണത്തിലും കു റവുണ്ടായത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,443 കോവിഡ് കേസുകളാണ് രാജ്യത്ത് റി പ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4,31,315 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 109 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്രയ ധികം കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 3,00,63,720 പേര്‍ക്ക് രോഗ മു ക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 49,007 പേരാണ് രോഗം ഭേദ മായി ആശുപത്രി വിട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,020 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആ കെ കോവിഡ് മരണങ്ങള്‍ 4,10,784 ആയി ഉയ ര്‍ന്നു. ഇതുവരെ 37,55,38,390 വാക്‌സിനേഷനാണ് രാ ജ്യത്ത് നടത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,40,325 സാമ്പിളുകളാണ് പരിശോധി ച്ച ത്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 43,40,58,138 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗ ണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. 40,23,173 പേര്‍ക്കാണ് ഇന്നലെ മാത്രം വാക്‌സി ന്‍ നല്‍കിയിരിക്കുന്നത്.












