രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതിനിടെയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മര ണ നിരക്ക് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തില്‍ താഴെയായിരുന്ന മരണം
ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോവിഡ് മരണ നിരക്ക് ഉയര്‍ന്നു. 3998 കോവിഡ് മരണ മാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയില്‍ നിന്നുള്ളതാ ണ്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതിനിടെയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണ നിരക്ക് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തില്‍ താഴെയായിരുന്ന മരണം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മര ണ ങ്ങള്‍ 4,18,480 ആയി ഉയര്‍ന്നു. 2.27 ശതമാനമാണ് പ്രതിദിന ടെ സ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് പ്രതിദിന ടെസ്റ്റ് പോ സിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ്.
24 മണിക്കൂറിനിടെ 42,015 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 4,07,170 ആക്ടീവ് കൊവിഡ് കേ സുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളു ടെ എണ്ണം 3,12,16,337 ആയി ഉയര്‍ന്നു. 3,03,90,687 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മ ന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം 36977 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാ ക്സിനേഷന്‍ ആരംഭിച്ചതു മുതല്‍ 41,54,72,455 പേരാണ് കോറോണ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത്.