അവിശ്വാസ പ്രമേയത്തെ നേരിടാന്‍ സജ്ജനാണെന്നും രാജി വെക്കില്ലെന്നും പാകി സ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ടെലിവിഷനിലൂടെ പാക്കിസ്ഥാനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാജിയാവശ്യം ഇമ്രാന്‍ തള്ളിയത്
ഇസ്ലാമബാദ്: അവിശ്വാസ പ്രമേയത്തെ നേരിടാന്‍ സജ്ജനാണെന്നും രാജി വെക്കില്ലെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ടെലിവിഷനിലൂടെ പാക്കിസ്ഥാനിലെ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടാണ് രാജിയാവശ്യം ഇമ്രാന്‍ തള്ളിയത്. 20 വര്‍ഷത്തോളം താന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.അവസാന പന്തുവരെ പോരാടുന്നയാളാണ് താനെന്ന് എല്ലാവര്‍ക്കും അറിയാം. ജീവിതത്തില്‍ ഒരിക്കല്‍ പോലും തോ ല്‍വി സമ്മതിച്ചിട്ടില്ല. വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെയായാലും കൂടുതല്‍ കരുത്തോടെ നിലകൊ ള്ളും -ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
പാകിസ്ഥാന്‍ കടന്നു പോകുന്നത് നിര്‍ണായക നിമിഷങ്ങളിലൂടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വര്‍ക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യം. ലോകത്തിനു മുന്നില്‍ പാകിസ്ഥാനികള്‍ മുട്ടി ലിഴയുകയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
അതേ സമയം ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട ഇമ്രാന്‍ ഖാന്റെ നില കൂടുതല്‍ പരുങ്ങലി ലായിരിക്കുകയാണ്. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കായി ഇന്ന് നാഷനല്‍ അസംബ്ലി കൂടിയെങ്കിലും ഉടന്‍തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ സഭ പിരിച്ചുവിട്ടു. അവിശ്വാസത്തില്‍ ഉടനടി വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിച്ചാണ് ഡെപ്യൂട്ടി സ്പീക്കര്‍ സഭ പിരി ച്ചുവിട്ടത്.
ഞായറാഴ്ച രാവിലെ 11ന് സഭ വീണ്ടും ചേരും. അന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമ്മേളനം ഒഴിവാക്കിയ ഡെപ്യൂട്ടി സ്പീക്കറുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധി ച്ചു. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച വൈകീട്ട് ചേര്‍ന്ന നാഷണല്‍ അസംബ്ലി പിരിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇമ്രാനെതിരായ അവിശ്വാസ പ്രമേയം പാകിസ്ഥാന്‍ ദേശീയ അസംബ്ലി വ്യാഴാഴ്ച ചര്‍ച്ച ചെയ്തിരുന്നില്ല. പ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് പ്ര തിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെ ചര്‍ച്ച മാറ്റുകയായിരുന്നു. ഇന്നത്തേയ്ക്കു പിരിഞ്ഞ സഭ, ഞായറാഴ്ച വീണ്ടും ചേരുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ഖാസിം സുരി അറിയിച്ചു.
യുഎസിനെതിരെ പരോക്ഷ ആരോപണമുന്നയിച്ച് ഇമ്രാന്‍ ഖാന്‍
യുഎസിനെതിരെ പരോക്ഷ ആരോപണമുന്നയിച്ച ഇമ്രാന്‍ ഖാന്‍, പാക് സര്‍ക്കാരിനെ താഴെയിറ ക്കാനുള്ള ശ്രമത്തിനു പിന്നില്‍ വിദേശ രാജ്യമാണെന്ന് ആരോപിച്ചു. പ്രതിപക്ഷത്തിന് യുഎസിനെ ഭയമാണ്. താന്‍ തുടര്‍ന്നാല്‍ പാകിസ്ഥാന് വന്‍ തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി യുഎസ് ഭീ ഷണിപ്പെടുത്തി. നവാസ് ഷെരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ഇമ്രാന്‍ ആരോപിച്ചു.