കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഏറ്റവുമൊടുവില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും രാജസേനന്‍ വ്യക്തമാക്കി
തിരുവനന്തപുരം: സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേരുന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവി ന്ദനുമായി അദ്ദേഹം ഇന്ന് ചര്‍ച്ച നടത്തി. ഇന്ന് തന്നെ സിപിഎം പ്രവേശനമുണ്ടാകും. ബിജെപി സംസ്ഥാ ന നേതൃത്വം അവഗണി ച്ചെന്നാരോപിച്ചാണ് പാര്‍ട്ടി വിടുന്നത്.
കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഏറ്റവു മൊടുവില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും രാജസേ നന്‍ വ്യക്തമാക്കി. കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി സിപിഎമ്മാണ്. ബിജെ പിയുടെ സംസ്ഥാന ഘടകത്തി ല്‍ ഏറെ പോരായ്മകളുണ്ട്.
അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനന്‍ അറി യിച്ചു. ബിജെപി നേതൃത്വത്തിന് ഉടന്‍ രാജിക്കത്ത് കൈമാറു മെ ന്ന് രാജസേനന്‍ പറഞ്ഞു. 2016ല്‍ അരുവിക്കര നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം.