മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഡെ പ്യൂട്ടേഷന്‍ നീട്ടി സര്‍ക്കാര്‍ ഉത്തരവ്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പബ്ലിക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടറാണ് പ്രിയ വര്‍ഗീസ്. കേ രള വര്‍മ്മ കോളജില്‍ അധ്യാപികയായ പ്രിയയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിച്ചത് വിവാ ദമായിരുന്നു.
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റ ഭാര്യ പ്രിയ വര്‍ഗീസി ന്റെ ഡെപ്യൂട്ടേഷന് നീട്ടി സര്‍ക്കാര്‍ ഉത്തരവ്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പബ്ലിക്കേഷന്‍ അസിസ്റ്റന്റ് ഡയ റക്ടറാണ് പ്രിയ വര്‍ഗീസ്. കേരള വര്‍മ്മ കോളജില്‍ അധ്യാപികയായ പ്രിയയെ കണ്ണൂര്‍ സര്‍വകലാ ശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിച്ചത് വിവാദമായിരുന്നു.
പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടിയിരുന്നു. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസ്സറായി നല്കിയ നിയമനം ചട്ട വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി. യുജിസി ചട്ട പ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാ ണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഒഴിവില്‍ ഒന്നാം റാങ്ക് നല്‍കിയതെ ന്നാണ് പരാതി.
പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്കിയതിനുള്ള പരിതോഷികമായാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി ആയി പുനര്‍നിയമനമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. യുജി സി റെഗുലേഷന് പൂര്‍ണമായും അവഗണിച്ച് പ്രിയ വര്‍ഗീസിന് നിയമനം നല്‍കാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന് കമ്മിറ്റി നേരത്തെ ഗവര്‍ണര്‍ ആരി ഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കിയിരുന്നു.












