ഇടുക്കി ജില്ലയിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയത് നിയമാനുസൃതമല്ലാത്ത പട്ടയങ്ങ ള്‍ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാ ലകൃഷ്ണന്‍. പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ടെന്നും പട്ടയം ലഭിച്ച ആരെയും ഒ ഴിപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു.
കൊച്ചി : ഇടുക്കി ജില്ലയിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയത് നിയമാനുസൃതമല്ലാത്ത പട്ടയങ്ങള്‍ ക്രമപ്പെ ടുത്തുന്നതിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.2019ല്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്നും കോടിയേരി പറഞ്ഞു. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ ക്കാര്‍ ഉത്തരവിനെ സംബന്ധിച്ച് സിപിഎം, സിപിഐ പോര് മുറകിയതിന് പിന്നാലെ യാണ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.
രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ടെന്നും പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു. പട്ടയത്തിന്റെ നിയമസാധുത പരിശോധിക്കുക മാത്രമാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെ ടുന്നവര്‍ വീണ്ടം അപേക്ഷ നല്‍കി നടപടി പൂര്‍ത്തിയാക്കണമെന്നും ഓരോ അപേക്ഷയും പരിശോധിച്ച് ക്രമപ്പെടുത്തി നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം, രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനോട് വിയോജിച്ച് സി.പി.എം നേതാവ് എം.എം.മണി എംഎല്‍എ രംഗത്തെത്തി. പട്ടയമേള നടത്തി നിയമപരമായി വിതര ണം ചെയ്ത പട്ടയങ്ങളാണെന്നും അവ എന്തിന് റദ്ദാക്കുന്നുവന്ന് റവന്യുവകുപ്പിനോടും മന്ത്രിയോടും ചോദിക്കണമെന്നും അദ്ദേഹം പറ ഞ്ഞു. പട്ടയങ്ങള്‍ റദ്ദാക്കുന്നതിന്റെ പേരില്‍ മൂന്നാറിലെ പാര്‍ട്ടി ഓഫിസിനെ തൊടാന്‍ വന്നാല്‍ അത് അനുവദിച്ച് കൊടുക്കില്ലെന്നും റവന്യുവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട് മനസിലാകുന്നില്ലെന്നും എം എം മണി പ്രതികരിച്ചു.
എംഎം മണിയുടെ പ്രതികരണത്തെ തള്ളി റവന്യൂ മന്ത്രി
രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെയുള്ള എംഎം മണിയുടെ പ്ര തികരണത്തെ തള്ളി റവന്യൂ മന്ത്രി കെ രാജന്‍.രവീന്ദ്രന്‍ പട്ടയം റദ്ദാക്കുന്നതില്‍ തെറ്റായ വ്യാ ഖ്യാനം വേണ്ടെന്ന് മന്ത്രി പറഞ്ഞു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരണം വേ ണ്ടെന്നും പട്ടയം റദ്ദാക്കുന്നതില്‍ വിശദമായ പ്രതികരണം ഇന്ന് നടത്തുമെന്നും മന്ത്രി വ്യക്ത മാക്കി. പട്ടയവിഷയത്തില്‍ എംഎം മണി എംഎല്‍എയുടെ പ്രതികരണത്തില്‍ മറുപടി പറ യവെയാണ് കെ രാജന്‍ നിലപാട് അറിയിച്ചത്.
അനധികൃതമായി നല്‍കിയ 530 രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനാണ് റവന്യു വകുപ്പ് ഉത്തരവ്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയിരിക്കുന്നത്.











