മൂന്നാം തരംഗത്തില്‍ 100ല്‍ 23 രോഗികള്‍ വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാം. ഈ സാഹചര്യം മുന്നില്‍ക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐസിയു കിട ക്കകള്‍ സജ്ജമാക്കണമെന്നും നീതി ആയോഗ്
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം രാജ്യത്ത് സെപ്റ്റംബറോടെ ആരംഭിക്കുമെന്ന് മുന്നറിയി പ്പുമായി നീതി ആയാഗ്.കോവിഡ് രണ്ടാം തരംഗത്തിന്റെ 1.7 ഇരട്ടിയാണ് മൂന്നാം തരംഗത്തില്‍ കേ സുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മൂന്നാം തരംഗത്തില്‍ 100ല്‍ 23 രോഗികള്‍ വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാം. ഈ സാഹചര്യം കണക്കിലെടുത്ത് സെ പ്റ്റംബര്‍ മാസത്തോടെ രാജ്യത്ത് രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജീകരക്കണമെന്ന് നീതി ആയോഗ് അംഗം വികെ പോള്‍ മുന്നറിയിപ്പ് നല്‍കി.
വാക്സിനേഷന്‍ ആണ് മഹാമാരിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്ന് റിപ്പോര്‍ട്ട് ചൂണ്ടി ക്കാണിക്കുന്നു. മൂന്നാം തരംഗം ഉണ്ടായാല്‍ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് മുതല്‍ അഞ്ച് ലക്ഷം വരെ ആകുമെന്ന് കണക്കാക്കിയാണ് രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാ ക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതില്‍ 1.2 ലക്ഷം കിടക്കകളില്‍ വെന്റിലേറ്റര്‍ സൗകര്യവും വേണ മെന്നാണ് നിര്‍ദേശം.
ഏഴ് ലക്ഷം നോണ്‍ ഐസിയു കിടക്കകള്‍, 10 ലക്ഷം ഐസൊലേഷന്‍ കിടക്കകള്‍ എന്നിവയും സ ജ്ജീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയു ന്നു. നിലവില്‍ രാജ്യത്ത് പ്രതിദിനം മുപ്പതിനായിര ത്തോളം കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി നിരവധി സംസ്ഥാനങ്ങളി ലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ കോറോണ വ്യാപനം ഇനി യും വര്‍ദ്ധിച്ചേക്കാം എന്ന സൂചനകളാണ് കേന്ദ്രം നല്‍കുന്നത്.