വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത പിണറായി വിജയന്‍ ഹിറ്റ്ല റെക്കാള്‍, മോദിയെക്കാള്‍, യോഗി ആദിത്യനാഥിനെക്കാള്‍ വലിയ ഏകാധിപതി ചമയു കയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഘപരിവാറുമായി ഒത്തു ചേര്‍ ന്ന് സിപിഎം സ്വര്‍ണക്കടത്ത് കേസ് ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോ പിച്ചു.
തിരുവനന്തപുരം: വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത പിണറായി വിജയന്‍ ഹിറ്റ്ല റെക്കാള്‍, മോദിയെക്കാള്‍, യോഗി ആദിത്യനാഥിനെക്കാള്‍ വലിയ ഏകാധിപതി ചമയുകയാ ണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിമാനത്തില്‍ പ്രതിഷേധിച്ചത് തെറ്റാണെന്ന് പറയു ന്നവരാണ് പണ്ട് ട്രെയിനില്‍ മന്ത്രിയുടെ തലയില്‍ കരിഓയില്‍ ഒഴിച്ചതെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്തടിസ്ഥാനത്തിലാണ് രണ്ട് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ വധശ്രമത്തിനെതിരെ കേസ് എടു ത്ത ത്?. അതിന് ശേഷം അവരെ തള്ളിതാഴെയിട്ട് ചവിട്ടിക്കൂട്ടിയ ഇപി ജ യരാജനെതിരെ ഒരു കേ സും എടുക്കാത്തത് എന്ത്?. ജയരാജന്‍ പുറത്തുവന്ന ശേഷം പച്ചക്കള്ളമാണ് പറഞ്ഞതെന്ന് ഇതിന കം വ്യക്തമായി. പ്രതിഷേധക്കാര്‍ മദ്യപിച്ച് ലക്കുകെട്ടാണ് മുഖ്യമന്ത്രിക്ക് നേരെ വന്നതെന്നാണ് ജയ രാജന്‍ ആദ്യം പറഞ്ഞ ത്. അവരെ പരിശോധന നടത്താന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. ഇന്ന ലെ യഥാര്‍ഥത്തില്‍ മദ്യപിച്ചവ രെ പോലെ പെരുമാറിയത് ജയരാജനാണ്. വിമാനത്തിലെ പ്രതിഷേ ധത്തെ ഭീകരപ്രവര്‍ത്തനമായി ചിത്രീകരിക്കുകയാണ് ചിലരെന്നും സതീശന്‍ പറഞ്ഞു.
‘ഉദ്യോഗസ്ഥരെ എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ സ്വഭാവം ഇപ്പോള്‍ മാറി. നിയമ വിരുദ്ധമായി ഒന്നും ചെയ്യരുത് എന്ന് പൊലീസുകാരോട് സതീശന്‍ ഉപദേശിച്ചു. ചെയ്താല്‍ ആരും രക്ഷി ക്കാന്‍ ഉണ്ടാകില്ല എന്ന് ഓര്‍ക്കണം. എ.ഡി.ജി.പിയുടെ അവസ്ഥ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.’ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന്റെ ഡോര്‍ ഓടുന്നതിനിടെ തുറന്നു വഴിയാത്രക്കാരെ കൊല്ലാന്‍ ശ്രമിച്ചു. ഇതൊന്നും കണ്ടു കോണ്‍ഗ്രസ് ഭയപ്പെടില്ല. സമരവുമായി മുന്നോട്ട് പോകും. കരിങ്കൊടി കാണു മ്പോള്‍ എന്തിനാണ് അസഹിഷ്ണുത?. സംഘപരിവാറുമായി ഒത്തു ചേര്‍ന്ന് സിപിഎം സ്വര്‍ണക്കടത്ത് കേ സ് ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപി ച്ചു.