പ്രതിരോധ വാക്‌സിന്‍ എടുത്ത് എട്ടുമാസം കഴിഞ്ഞവര്‍ക്ക് വീണ്ടും കുത്തിവെപ്പ് എടുക്കാനാകും
റിയാദ് : കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് രണ്ടാം തവണയും നല്‍കുന്നു. അമ്പത് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്‌സിന്‍ ഡോസ് എടുക്കുന്നത് നിര്‍ബന്ധമല്ലെങ്കിലും ഇതിന് സന്നദ്ധരായവര്‍ക്ക് നാലാമത്തെ ഷോട്ട് നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു.
ഇതിനായി മൊബൈല്‍ ആപ് സെഹതി വഴി അപ്പോയ്‌മെന്റ് എടുക്കണം. ആദ്യ ബൂസ്റ്റര്‍ ഡോസ് എടുത്ത് എട്ടു മാസം കഴിഞ്ഞവര്‍ക്കാണ് രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.
സൗദിയില്‍ കോവിഡ് ബാധിക്കുന്ന പുതിയ രോഗികളുടെ എണ്ണം കുറവാണെങ്കിലും കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മൂന്നു പേര്‍ മരിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ 106 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തു. 187 പേര്‍ക്ക് രോഗം ഭേദമായി.