തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ആയി രം കടന്നു. ഇന്ന് 1,370 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കാരണം ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
കോഴിക്കോട് : തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ആ യിരം കടന്നു. ഇന്ന് 1,370 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.630 പേര്‍ രോഗമുക്ത രായി.
രണ്ട് മാസത്തിന് ശേഷം ഇന്നലെ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ആയിരം കടന്നിരുന്നു. 1,197 പേര്‍ ക്കാണ് സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. 644 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.7 ശതമാനമായിരുന്നു.
ഇന്ന് എറണാകുളത്താണ് കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തത്, 463 എണ്ണം. തിരുവനന്തപു രം (239), കോട്ടയം (155) ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്. നിലവില്‍ 6129 പേരാണ് രോഗം ബാധിച്ച് സംസ്ഥാനത്തുള്ളത്. മൊത്തം മരണം 69,753 ആണ്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. മാസ്‌ക് ഉള്‍ പ്പെടെയുള്ള മുന്‍ കരുതല്‍ നടപടികളില്‍ ഒരു വീട്ടുവീഴ്ചയും പാടില്ലെന്നും മുന്നറിയിപ്പില്‍ വ്യക്ത മാക്കുന്നു.