24 മണിക്കൂറിനിടെ 30,093 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്.കഴിഞ്ഞ നാലു മാസത്തി നിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. മൂന്ന് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മ രണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്
ന്യൂഡല്‍ഹി : രാജ്യം കോവിഡ് മുക്തമാകുന്നതിന്റെ സൂചന നല്‍കി പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. കാവിഡിന്റെ രണ്ടാം തംരഗത്തില്‍ നിന്ന് രാജ്യം മോചിതമാകുന്നതിന്റെ സൂചനയാണ് 24 മണിക്കൂറിനിടെ 30,093 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്.കഴിഞ്ഞ നാലു മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 372 മരണള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മാസത്തിനിടെ ഏറ്റവും കുറ ഞ്ഞ പ്രതിദിന മരണമാണിത്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 414,482.
45,252 രോഗികള്‍ രോഗമുക്തരായി. 97.37 ആണ് രോഗമുക്തി നിരക്ക്. രാജ്യത്ത് 4,06,130 സജീവ കേസുകള്‍. ഇരുപത്തിനാല് മണിക്കൂറിനിടെ 52,67,309 ഡോസ് പ്രതിരോധ കുത്തിവെപ്പ് നടത്തി. ആകെ 41.18 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. രാജ്യത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ മൂന്നില്‍ ഒന്നും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.