റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്ന സാഹ ചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാ രെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാ ക്കി കേന്ദ്ര സര്‍ക്കാര്‍. ഓപ്പറേഷന്‍ ഗംഗയുടെ ന ടപടികള്‍ ഏകോപിപ്പിക്കുന്നതിനായി നാല് കേ ന്ദ്രമന്ത്രിമാരേയും യുക്രൈയന്റെ അയല്‍ രാജ്യ ങ്ങളിലേക്ക് അയക്കാന്‍ തീരുമാനിച്ചു.
ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണം ശക്തമായി തുട രുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ ക്കാര്‍. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ത് ചര്‍ച്ച ചെയ്യാനുള്ള യോഗത്തിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഓപ്പറേഷന്‍ ഗംഗയുടെ നടപടികള്‍ ഏകോപിപ്പിക്കുന്നതി നായി നാല് കേന്ദ്രമന്ത്രിമാരേയും യുക്രൈയന്റെ അയല്‍രാജ്യങ്ങളി ലേക്ക് അയക്കാന്‍ തീരുമാനിച്ചു.
റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതു രണ്ടാം തവണയാണ് പ്രധാന മന്ത്രി ഉന്നത തലയോഗം വിളിക്കുന്നത്. ഇന്നലെയും മോദി യോഗം വിളിച്ച് രക്ഷാദൗത്യത്തിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. രക്ഷാപ്രവര്‍ ത്തനം നടക്കുന്ന അതിര്‍ ത്തി മേഖലകളിലേക്കാണ് മന്ത്രിമാരെ അയക്കുന്നത്.
ഹര്‍ദീപ് സിങ് പുരി, കിരണ്‍ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, ജനറല്‍ വി കെ സിങ് എന്നിവര്‍ക്കാണ് ഇതിന്റെ ചുമതല. യെമനിലെ ജിബൂത്തിയില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുവരുന്നതിന് ജന റല്‍. വി കെ സിങ് ആയിരുന്നു നേതൃത്വം നല്‍കിയിരുന്നത്. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ ഒഴിപ്പിച്ച് നാട്ടിലെത്തിക്കുന്നതിനാണ് പ്രധാന പരിഗണന നല്‍കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഇന്ന് പ്രധാനമന്ത്രി വിളിച്ച ഉനന്തതലയോഗത്തില്‍ കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കര്‍, ജ്യോ തിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചിലയിടങ്ങളില്‍ യു ക്രൈന്‍ സൈന്യം ഇന്ത്യന്‍ പൗരന്മാരെ തടയുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് മന്ത്രിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. ഇന്ന് ആറ് വിമാനങ്ങള്‍ കൂടി രക്ഷാദൗത്യത്തിനായി പുറപ്പെ ടുന്നുണ്ട്.











