അജ്മാൻ : ഷാർജ ബ്ലഡ് ബാങ്കും എമിറേറ്റ്സ് ഹെൽത്ത് സർവീസസും അജ്‌മാൻ മെട്രോ മെഡിക്കൽ സെന്ററുമായും സഹകരിച്ച് അജ്മാൻ അൽ അമീർ സ്‌കൂൾ രക്തദാനക്യാംപും സൗജന്യ ആരോഗ്യപരിശോധനയും സംഘടിപ്പിച്ചു. അജ്‌മാൻ, ഷാർജ, ഉമ്മുൽഖുവൈൻ തുടങ്ങിയ എമിറേറ്റുകളിൽ നിന്നുള്ള 500ലേറെ പങ്കെടുത്തു. 200 പേർ രക്തദാനം നടത്തി. രക്തസമ്മർദം, പ്രമേഹം എന്നിവ കൂടാതെ ദന്ത, നേത്ര പരിശോധനകളും നടത്തി.
സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എസ്. ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ എം. സി. എ നാസർ, ഡോക്ടർമാരായ ജമാലുദ്ദീൻ, സുകു കോശി, ജയ പ്രദീപ്, വർഗീസ്, മനോജ് മാത്യു എന്നിവർ സംബന്ധിച്ചു. വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ, ചെയർമാൻ എ. കെ. അബ്‌ദുൽ സലാം, ഡയറക്ടർമാരായ സൈനുൽ അബ്‌ദുൽ സലാം, സാക്കിർ അബ്‌ദുൽ സലാം, അക്കാഡമിക് കോഒാഡിനേറ്റർ ലത അനിൽ വാരിയർ, പേരൻറ് കൗൺസിൽ പ്രസിഡൻറ് സുമയ്യ എന്നിവർ പ്രസംഗിച്ചു.












