പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ കുനിയില്‍ പത്മരാജന്‍ തന്നെയാണ് പീഡിപ്പിച്ചതെന്ന് അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ കണ്ടെത്തി
കണ്ണൂര്‍ :പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ കുനിയില്‍ പത്മരാജന്‍ തന്നെയാണ് പീഡിപ്പിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പത്മരാജന്‍ കുട്ടിയെ പീഡിപ്പിച്ചതിന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. പീഡനത്തിനിര യായ ഒമ്പത് വയസുകാരി പറഞ്ഞ ശുചി മുറിയില്‍ നിന്നും ശേഖരിച്ച രക്തക്കറ പീഡനം നടന്നുവെ ന്നത് തെളിയിക്കുന്നു എന്നാണ് ശാസ്ത്രീയ പരിശോധന ഫലം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടി സ്ഥാന ത്തില്‍ അന്വേഷണസംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ശുചിമുറിയിലെ ടൈലുകളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയത്.
ശുചിമുറിയില്‍ വച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചതെന്നായിരുന്നു നാലാം ക്ലാസുകാരിയുടെ മൊഴി. പീഡനത്തെ തുടര്‍ന്ന് കുട്ടിക്ക് കടുത്ത രക്തസ്രാവമുണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് ശുചിമു റിയില്‍ നിന്ന് പൊലീസ് ശേഖരിച്ച രക്ത്ത്തക്കറ ശാസ്ത്രീയമായ പരിശോധന നടത്താന്‍ പൊലിസ് തീരുമാനിച്ചത്.
തെളിവില്ലെന്ന് പറഞ്ഞ് ആദ്യ അന്വേഷണ സംഘം കേസില്‍ പത്മരാജനെ വെറുതെ വിട്ടിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍നടത്തി യ അന്വേഷണ സംഘമാണ് നിര്‍ണായക തെളി വുകള്‍ കണ്ടെത്തിയത്. പാലത്തായി കേസ് അന്വേഷണത്തിന് ഹൈക്കോടതി ഇടപെട്ട് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിരുന്നു. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. രണ്ട് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാ യിരുന്നു. കേസില്‍ അധികം വൈകാതെ തന്നെ തലശ്ശേരി പോക്‌സോ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഐ.ജി ഇ.ജെ ജയരാജന്‍ കുറ്റപത്രം സമര്‍പ്പിക്കും.
2020 ജനവരിയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മൊഴി പരസ്പരവിരുദ്ധമാണെ ന്നാ യിരുന്നു അദ്യഅന്വേഷണ സംഘം കണ്ടെത്തിയത്. പീഡനം നടന്നെന്ന് പറയുന്ന ദിവസം അധ്യാ പകന്‍ സ്‌കൂളിലെത്തിയില്ലെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആയിരുന്നെന്നും അന്വേ ഷണം സംഘം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കേസില്‍ അധ്യാപകനെ വെറുതെ വിട്ടത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.












