കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ അസഭ്യവര്‍ഷവും ഭീഷണിയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ കുമാരമംഗ ലം മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യനെതിരെയാണ് ഡിസിസി പ്രസിഡന്റ് ഭീഷണി പ്പെ ടുത്തിയതും തെറിവിളിച്ചതും
തൊടുപുഴ: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ അസഭ്യവര്‍ഷവും ഭീഷണിയുമായി ഇടുക്കി ഡി സിസി പ്രസിഡന്റ് സി പി മാത്യു. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ കുമാരമംഗലം മണ്ഡലം പ്രസി ഡന്റ് സെബാസ്റ്റ്യനെതിരെയാണ് ഡിസിസി പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതും തെറിവിളിച്ചതും. രാഹു ല്‍ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കെപിസിസി ജനറല്‍ സെകക്രട്ടറി കഴിഞ്ഞ ദിവസം ഒരു യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ ഡിസിസി പ്രസിഡന്റിനെതിരെ മണ്ഡലം സെക്രട്ടറി വിമര്‍ ശനം ഉന്നയിച്ചതാണ് കാരണം.
ബ്ലോക്ക് പ്രസിഡന്റിനെ ഫോണിലൂടെയാണ് ഡിസിസി പ്രസിഡന്റ് അസഭ്യം വിളിച്ചത്. അസഭ്യം വിളിച്ച ഡിസിസി പ്രസിഡന്റ് സി പി മാത്യു ബ്ലോക്ക് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കാണിച്ചു തരാമെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ ഭീഷണി.യോഗങ്ങളില്‍ സി പി മാത്യു പങ്കെടുക്കാത്തത് നേതൃത്വത്തെ അറിയിച്ച തിന് പിന്നാലെയാണ് ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്.
ഡിസിസി പ്രസിഡന്റിനെതിരെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കാനാണ് മണ്ഡലം പ്രസിഡന്റി ന്റെ തീരുമാനം. സിപി മാത്യവിന്റെ ചില പരാമര്‍ശങ്ങള്‍ നേരത്തെയും വിവാദമായിരുന്നു. കൊലപ്പെട്ട ധീരജിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി പല തവണ വിവാദത്തിലായ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് സി പി മാത്യു.