വധശിക്ഷക്ക് വിധിക്കപ്പെട്ട് അബൂദബിയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ പുത്തന്‍ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന്‍ ജയില്‍ മോചി തനായി നാട്ടിലെത്തി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ബെക്സിന് ജയിന്‍ മോചനം സാധ്യമാ യത്
കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് അബൂദബിയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ പുത്ത ന്‍ ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന്‍ ജയില്‍ മോചി തനായി നാട്ടിലെത്തി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ബെക്സിന് ജയിന്‍ മോചനം സാധ്യമായത്. അബൂ ദബി അല്‍വത്ബ ജയിലില്‍ നിന്ന് അധികൃതര്‍ നേരിട്ട് അബൂദബി വിമാനത്താവളത്തില്‍ എത്തി ക്കുകയായിരുന്നു.ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.50ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങി.
ഭാര്യ വീണയും, മകന്‍ അദ്വൈതും ബെക്സ് കൃഷ്ണനെ സ്വീകരിക്കാന്‍ വിമാനത്താവ ളത്തിലെത്തി യിരുന്നു. ഒന്‍പത് വര്‍ഷത്തെ അബുദാബി ജയില്‍ വാസത്തിന് ശേഷമാണ് നാട്ടിലേക്കുള്ള മടക്കം. 2012 സെപ്റ്റംബര്‍ 7 ന് ബെക്സ് ഓടിച്ച വാഹനമിടിച്ച് സുഡാന്‍ ബാലന്‍ മരിച്ച കേസിലാണ് വധശി ക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഇനിയൊരിക്കലും വീട്ടുകാരെ കാണുവാന്‍ സാധിക്കുമെന്ന് കരുതിയിരുന്നി ല്ലെന്ന് നാട്ടിലെത്തിയ ശേഷം ബെക്സ് പറഞ്ഞു.
അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാദ്ധ്യമായത്.
ജയില്‍ മോചിതനായി നാടണഞ്ഞ ബെക്സിന് യൂസഫലി ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. സുഡാ നി ബാലന്റെ മരണത്തിനിടയാക്കിയ അ പകടത്തെ തുടര്‍ന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ട ബെ ക്‌സി ന് തുണയായത് വ്യവയസായി എം.എ. യൂസഫലിയുടെ ഇടപെടലാണ്. ഒരു കോടി രൂപ ദിയാദനം യൂസുഫലി കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജയില്‍ മോചിതനായത്. യൂസുഫലിയെ കാണ ണമെന്ന് ബെക്‌സ് ആഗ്രഹം പ്രകടിപ്പി ച്ചിരുന്നു. എന്നാല്‍, കേസില്‍ ഉള്‍പെട്ട വ്യക്തി യായ തിനാല്‍ ജയിലില്‍ നിന്ന് നേരെ വിമാനത്താവളത്തില്‍ എത്തിച്ച് നാട്ടിലേക്ക് അയ ക്കുകയായിരുന്നു












