മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടുന്ന സംഘം യൂറോപ്യന്‍ സന്ദര്‍ശനത്തിനായി ഇന്ന് രാത്രി പുറപ്പെടും. ഒക്ടടോബര്‍ 12 വരെയാണ് വിവിധ രാജ്യങ്ങളി ലെ സന്ദര്‍ശനം
തിരുവനന്തപുരം : യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് പുറപ്പെടും. ഈ മാസം 12 വരെ നീണ്ടുനില്‍ക്കുന്നതാണ് വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം. ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്നും ഫിന്‍ലാണ്ടിലേക്കാണ് ആദ്യയാത്ര.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ചീഫ് സെക്രട്ടറിയും ഒപ്പം ഉണ്ട്.തുടര്‍ന്ന് നോര്‍വേ സന്ദര്‍ശനത്തി ല്‍ മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്‌മാനും ഒപ്പമുണ്ടാകും. ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക. വെയ്ല്‍സിലെ ആരോഗ്യ മേഖലയെക്കുറിച്ചു ചര്‍ച്ച നടത്തും.
സന്ദര്‍ശനത്തില്‍ വീഡിയോ കവറേജ് ഉണ്ടാകും. 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ ഇതിനായി ഇന്ത്യന്‍ എംബസി മുഖേനെ നിയോഗിച്ചിട്ടുണ്ട്.











