ഒമിക്രോണ്‍ രോഗവ്യാപനം തടയാന്‍ കര്‍ശന നടപടി. രോഗബാധിതരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. യാത്രകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാക്കാന്‍ അധികൃതരുടെ നിര്‍ദ്ദേശം.
കുവൈറ്റ് സിറ്റി : യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നടത്തിയ പരിശോധനകളില്‍ 12 പേര്‍ക്ക് പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.
പുതിയ ആരോഗ്യ മാനദണ്ഡങ്ങള്‍ അനുസരിച്ച് രോഗബാധിതരായവരെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
രോഗബാധിതരല്ലെങ്കില്‍ കൂടി കുവൈറ്റില്‍ എത്തുന്ന എല്ലാ യാത്രികരും സെല്‍ഫ് ക്വാറന്റൈനില്‍ കഴിയണമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ നിഷ്‌കര്‍ഷിച്ചിരുന്നു.
72 മണിക്കൂറിനു ശേഷം നടത്തുന്ന കോവിഡ് ടെസ്റ്റില്‍ നെഗറ്റീവ് ഫലം കാണുകയാണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാമെന്നും നെഗറ്റീവ് ഫലം ലഭിക്കുംവരെ കുറഞ്ഞത് പത്തു ദിവസമെങ്കിലും സെല്‍ഫ് ക്വാറന്റൈന്‍ തുടരണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
24 മണിക്കൂറിനിടെ 92 പുതിയ കേസുകള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റില്‍ 92 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. 27 പേര്‍ രോഗമുക്തിനേടി. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ രോഗികളുടെ എണ്ണം 411, 145
രോഗമുക്തര്‍ 411,145
മരണം 2,466