യൂട്യൂബില്‍ 100 കോടി കാണികളെ സ്വന്തമാക്കി ധനുഷ്- സായ് പല്ലവിയുടെ ‘മാരി-2’ വിലെ റൗഡി ബേബി ഗാനം. യൂട്യൂബില്‍ 100 കോടി കാഴ്ചക്കാരെ പിന്നിടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ഗാനമാണിത്. ഇന്ത്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നുള്ള പതിനഞ്ചാമത്തെ ഗാനവും.
ധനുഷ്-അനിരുദ്ധ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വൈ ദിസ് കൊലവെറി’ എന്ന വൈറല്‍ ഗാനത്തിന്റെ ഒന്‍പതാം വാര്‍ഷിക ദിനത്തിലാണ് റൗഡി ബേബി 1 ബില്ല്യണ്‍ വ്യുവേഴ്സ് നേടിയതെന്ന് മറ്റൊരു പ്രത്യേകതയാണ്. ഇക്കാര്യം ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കി ധനുഷും ദീക്ഷിത വെങ്കടേശനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പ്രഭദേവയുടെ കൊറിയോഗ്രാഫിയില്‍ ധനുഷും സായ് പല്ലവിയും മാസ്മരിക പ്രകടനമാണ് കാഴ്ച്ച്ചവെച്ചത്. 2019 ജനുവരി 2ന് ആണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്.



















