കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ കേസെടുത്തത്. 14 പേരാണ് കേസില്‍ പ്രതികള്‍
ലഖ്നൗ: ലഖിംപുര്‍ ഖേരിയില്‍ സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി കര്‍ഷകരടക്കമുള്ളവര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര മന്ത്രിയുടെ മകനെതിരെ കേസ്. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ കേസെടുത്തത്. 14 പേരാണ് കേസില്‍ പ്രതികള്‍.
ആശിഷാണ് കാറോടിച്ച് കയറ്റിയതെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപണം. സംഭവ സമയ ത്ത് താന്‍ മറ്റൊരിടത്തായിരുന്നുവെന്നാണ് ആശി ഷ് മിശ്രയുടെ അവകാശവാദം. ബാന്‍ബിര്‍പുര്‍ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു വെ ന്നും ആശിഷ് മിശ്ര പറയുന്നു. പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ഇത് സ്ഥിരീകരിക്കുമെന്നാണ് അവകാശവാദം.
ഞായറാഴ്ച വൈകിട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെയും ഉത്തര്‍പ്രദേശ് ഉപമുഖ്യമ ന്ത്രി കേശവ് മൗര്യയുടെയും സന്ദര്‍ശനത്തി നെതിരെ ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ ക ര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് അപകടം. പ്രതിഷേ ധക്കാരിക്കിടയിലേക്ക് മന്ത്രിയുടെ വാഹന വ്യൂഹം പാഞ്ഞുകയറിയാണ് നാല് കര്‍ഷകര്‍ മരിച്ചത്. പിന്നാലെ കര്‍ഷകര്‍ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. അതിനിടെയിലും നാല് പേര്‍ മരിച്ച തോടെ ആകെ മരണം എട്ടായി ഉയര്‍ന്നു.
അതിനിടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ചി കിത്സയിലായിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് മരിച്ചത്. നേരത്തെ നാല് കര്‍ഷകരടക്കം എട്ട് പേരാ യിരുന്നു മരിച്ചത്.











