ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി രാജ്യ ത്തെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെടാനും രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമാണ് ഇന്ത്യയിലെ യുവാക്കള്‍ക്ക് നല്‍കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് പി ന്നോട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി രാജ്യത്തെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെടാനും രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമാണ് ഇന്ത്യയി ലെ യുവാക്കള്‍ക്ക് നല്‍കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. വാര്‍ത്താ ഏ ജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അഗ്‌നിപഥ് പദ്ധതിയില്‍ നിന്നും സര്‍ ക്കാര്‍ പിന്നോട്ടില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
ഈ വര്‍ഷം റിക്രൂട്ട്മെന്റിനുള്ള പ്രായപരിധി ഉയര്‍ത്തിയത് നിരവധി യുവാക്കള്‍ക്ക് അഗ്‌നിവീരന്മാ രാകാനുള്ള സാധ്യത തുറക്കുമെന്നും യുവാക്കള്‍ തയ്യാറായി ഇരിക്കാനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കളുടെ ശോഭനമായ ഭാവിയ്ക്ക് വേണ്ടിയുള്ള പദ്ധതിയാണ് അഗ്‌നിപഥ്. പദ്ധതി നടപ്പിലാക്കുന്ന നരേന്ദ്രമോദിയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നന്ദി പറഞ്ഞു.
രാജ്യത്തെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് കാരണം സൈനിക റിക്രൂട്ട്മെന്റ് നടത്തിയിട്ടില്ല. ഈ സാഹ ചര്യത്തില്‍ സൈന്യത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് പദ്ധതി നല്‍കുന്നതെന്ന് അമിത്ഷാ വ്യക്തമാക്കി.
പദ്ധതിക്കെതിരെ രാജ്യത്തിന്റെ പലഭാഗത്തും ആസൂത്രിത പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയി ലാണ് പദ്ധതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.










