പീഡനപരാതിയില്‍ താരസംഘടന അമ്മയും നടപടിയിലേക്ക്. അമ്മയുടെ ആഭ്യന്തര പരാ തി പരിഹാര കമ്മിറ്റി വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടു. എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് നീക്കാനാണ് നിര്‍ദേശം.
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസില്‍ നിയമോപ ദേശം തേടി താരസംഘടനയായ അമ്മ.അമ്മയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി വിജയ് ബാബു വിനെതിരെ നടപടി ആവശ്യപ്പെട്ടു. എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് നീക്കാനാണ് നിര്‍ദേശം.
‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ വിജയ് ബാബുവിന്റെ വിശദീകരണം യോഗത്തില്‍ ചര്‍ച്ച ചെ യ്യും. നിയമോപദേശം തേടിയതിനൊപ്പം സംഘടനയുടെ ഇന്റേണല്‍ കമ്മിറ്റിയോടും റിപ്പോര്‍ട്ട് ആവശ്യ പ്പെട്ടിട്ടുണ്ട്. നിയമോപദേശവും റിപ്പോര്‍ട്ടും ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.
അതേ സമയം കേസില്‍ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വിദേശത്ത് പോകേണ്ടി വന്നാല്‍ പോകുമെന്നും അദ്ദേ ഹം പറഞ്ഞു. നടന് എ തിരായ പുതിയ ലൈംഗികാതിക്രമ ആരോപണത്തില്‍ പരാതി ലഭിച്ചിട്ടില്ല. പരാതി കിട്ടിയാല്‍ കേസെടുക്കുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.