പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവ ത്തില്‍ പ്രതി പിടിയില്‍. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു
കണ്ണൂര്‍ : പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.പാനൂരിലെ ടെക്സ്റ്റയില്‍സ് ജീവനക്കാരനാണ് ശ്യാംജിത്ത്. ഇയാളെ കൂത്തു പറമ്പ് എഎസ്പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെ വീട്ടിനു ള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ത്. പാനൂരിലെ സ്വകാ ര്യ ലാബ് ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പ്ര ണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കൂത്തുപ റമ്പ് എസിപി ഓഫീസില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലി ല്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്നവിവരം.
ബൈക്കിലെത്തിയാണ് പ്രതി കൊല നടത്തിയത്. ഈ സമയം വിഷ്ണു പ്രി യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുവതി സുഹൃത്തുമായി വാട്ട്സ്ആപ്പ് വീഡിയോ കോള്‍ നട ത്തിക്കൊണ്ടിരിക്കുന്ന സമയ ത്താണ് കൊലയാളി എത്തിയത്. കൊലയാളി ബെഡ്റൂമിലേക്ക് കടന്നു വരുന്നത് വിഷ്ണുപ്രിയ സുഹൃ ത്തിന് വീഡിയോ കോളില്‍ കാണിച്ചു കൊടുത്തു. പ്രതിയുടെ പേരും വിഷ്ണു പ്രിയ സുഹൃത്തിനോട് ഉച്ചത്തില്‍ പറഞ്ഞിരുന്നു.
ഉടന്‍ ഫോണ്‍ സ്വിച്ച് ഓഫായി. പന്തികേട് തോന്നിയ സുഹൃത്ത് വിവരം ഉടന്‍ തന്നെ അടുത്തുള്ള വരെ അറിയിച്ചു. ആളുകള്‍ അറിഞ്ഞ് എ ത്തിയപ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു. പ്രതി വടിവാള്‍ ഉപ യോഗിച്ച് വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സുഹൃത്ത് നല്‍കി യ വിവരമനുസരിച്ച് പ്രതിയുടെ മൊബൈല്‍ ലൊ ക്കേഷന്‍ പരിശോധിച്ചാണ് രക്ഷപെടാനുള്ള ശ്രമ ത്തിനിടെ ഇയാളെ പിടികൂടിയത്.
ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് വിഷ്ണുപ്രിയയെ കഴു ത്തറുത്ത നിലയില്‍ കണ്ടെ ത്തിയത്. കഴുത്തിലും മുഖത്തും ആഴ ത്തിലുള്ള മുറിവുകളുണ്ട്. കഴുത്ത് അറ്റുതൂങ്ങിയ നിലയി ലായിരുന്നു. ബന്ധുവായ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. മുറിക്കുള്ളിലെ കട്ടിലില്‍ കിടക്കുന്ന നിലയിലാ യിരുന്നു മൃതദേഹം.പ്രണയ നൈ രാശ്യം ആണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.