മാര്‍ട്ടിന്‍ ജോസഫിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു പേരും മാര്‍ട്ടിന്റെ സുഹൃത്തുക്കളാണ്
കൊച്ചി: ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ മുങ്ങിയ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ തിരെ മറ്റൊരു യുവതി കൂടി പൊലിസിന് പരാ തി നല്‍കി. മാര്‍ട്ടിന്‍ ജോസഫ് പീഡിപ്പിച്ചതായി എറ ണാകുളത്താണ് പരാതി നല്‍കിയിരിക്കുന്നത്. പീഡനത്തിനിരായയ യുവതിയുടെ സുഹൃത്തായ പെണ്‍കുട്ടിയാണ് പരാതിക്കാരി. കാക്കനാടുള്ള ഫ്‌ളാറ്റില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ മാര്‍ട്ടിനെതിരെ പൊലീസ് ഒരു കേ സ് കൂടി രജിസ്റ്റര്‍ ചെയ്തു. സുധീര്‍ എന്നയാളും ഈ കേ സില്‍ പ്രതിയാണ്.
അതേസമയം, മാര്‍ട്ടിന്‍ ജോസഫിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേരുടെ അറസ്റ്റ് രേഖ പ്പെടുത്തി. മൂന്നു പേരും മാര്‍ട്ടിന്റെ സുഹൃത്തു ക്കളാണ്. മാര്‍ട്ടിന്‍ ജോസഫ് ഉടന്‍ പിടിയിലാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു.
മാര്‍ട്ടിനെ ഒളിവില്‍ പോകാന്‍ സഹായിച്ച ശ്രീരാഗ്, ജോണ്‍ ജോയ്, ധനേഷ് എന്നിവരെയാണ് കസ്റ്റ ഡിയിലെടുത്തത്. പീഡനത്തിന് യുവതി പരാ തി നല്‍കിയതിന് പിന്നാലെ മാര്‍ട്ടിന്‍ ജോസഫിനെ കൊച്ചിയില്‍ നിന്ന് രക്ഷപെടാന്‍ സഹായിച്ചതും, തൃശൂരില്‍ ഒളിവില്‍ പാര്‍പ്പിച്ചതും, ഇയാളുടെ ചില ബന്ധുക്കളും, സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവരാണ്.
തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മാര്‍ട്ടിന്‍ ഒളിവില്‍ കഴിയാന്‍ സാദ്ധ്യതയെന്നാണ് പോ ലീസ് കരുതുന്നത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുമുണ്ട്. വിവാഹ വാഗ്ദാനം നല്‍കി 2020 ഫെബ്രു വരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെ എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ ലൈംഗിക മായി പീഡിപ്പിച്ചെന്നും, പൊള്ളലേല്‍പ്പിക്കലും, ശാരീരിക ഉപദ്രവങ്ങള്‍ നടത്തിയെന്നുമാണ് യുവ തി പരാതി നല്‍കിയിട്ടുള്ളത്.