കുറവന്‍കോണം അമ്പലമുക്കിന് സമീപം കടയില്‍ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍. നാഗര്‍കോവിലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഷാഡോ പൊലീസാണ് ഇയാളെ കസ്റ്റഡി യിലെടുത്തത്.
തിരുവനന്തപുരം : കുറവന്‍കോണം അമ്പലമുക്കിന് സമീപം കടയില്‍ യുവതി കൊല്ലപ്പെട്ട കേസിലെ പ്ര തി പൊലീസ് കസ്റ്റഡിയില്‍. നാഗര്‍കോവിലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഷാഡോ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കന്യാകുമാരി സ്വദേശിയാണ്. പേരൂര്‍ക്കടയിലെ ഹോട്ടല്‍ ജീവനക്കാരനാ ണിയാള്‍. രാജന്‍ എലിയാസ് രാജേഷ് എന്നാണ് മുഴവന്‍ പേര്.
രാജേഷിനെ ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടില്‍ നിന്നാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കുറവന്‍കോണം കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ നേ രത്തെ ലഭിച്ചിരുന്നു. ഇയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. സംശയാസ്പദമായ രീതിയില്‍ പ്രതിയെന്ന് സംശയി ക്കുന്നയാള്‍ നടന്നു പോകുന്നതാണ് ദ്യശ്യങ്ങളിലുള്ളത്.
ഇയാള്‍ സഞ്ചരിച്ച ഓട്ടോ റിക്ഷ, ബൈക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആളുകളില്‍ നിന്ന് ലഭിച്ച വിവ രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഷാഡോ പൊ ലീസും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ തമിഴ്നാട്ടില്‍ ഉണ്ട് എന്ന വിവരം ലഭിച്ചു. പൊലീ സ് സംഘം എത്തി പുലര്‍ച്ചെയോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മോഷണ ശ്രമത്തിനിടെ കൊലപാതകം
ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിനു കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീ സിന്റെ നിഗമനം. കുറവന്‍കോണത്തെ ചെടി നഴ്‌സറി യിലെ ജീവനക്കാരിയാണ്. ജോലിചെ യ്യുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. വിനീതയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുന്‍പ് ഹൃദയാഘാതം വന്ന് മരിച്ചതാണ്. എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട് വിനീതക്ക്.