പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണമായതെന്ന് ഭര്‍ത്താവ് ശ്രീജിത്ത് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ക്രൂര കൃത്യം
പാലക്കാട് : ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീ സ്. കാരപ്പാട് സ്വദേശി ശ്രുതിയെ കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവിന്റെ കുറ്റ സമ്മതം. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണമായതെന്ന് ഭര്‍ത്താവ് ശ്രീജിത്ത് സമ്മതിച്ച തായി പൊലീസ് പറഞ്ഞു. ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന ബന്ധം ശ്രുതി അറിഞ്ഞ തോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ക്രൂ രകൃത്യം.
ശ്രുതിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാ ണെന്ന് വ്യക്തമായത്. ശ്രുതിയുടെ മരണത്തെതുടര്‍ന്ന് പൊലിസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമ ത്തി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. മകളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നതാണെന്ന് ആയിരുന്നു ശ്രുതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി.
ജൂണ്‍ 18നാണ് ജൂണ്‍ 18നാണ് ശ്രീജിത്തിന്റെ കിഴക്കഞ്ചേരിയിലെ വീട്ടില്‍ ശ്രുതിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളത് ശ്രുതി ചോദ്യം ചെയ്തി രുന്നു. ഇത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.











