ക്രിമിനല്‍ കേസെടുക്കാവുന്ന ഭീഷണി പോലുള്ള കാര്യങ്ങള്‍ പരാതിക്കാരിയുടെ അച്ഛനുമാ യുള്ള മന്ത്രിയുടെ സംഭാഷണത്തിലില്ലെന്നാണ് പൊലീസ് വിശദീകരണം
തിരുവനന്തപുരം : യുവതിയുടെ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന് ആരോപണം നേ രിടുന്ന വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസെടുത്തേക്കില്ലെന്ന് പൊലിസ്. ക്രിമിനല്‍ കേസെ ടുക്കാവുന്ന ഭീഷണി പോലുള്ള കാര്യങ്ങള്‍ പരാതിക്കാരിയുടെ അച്ഛനുമായുള്ള മന്ത്രിയുടെ സംഭാ ഷണത്തിലില്ലെന്നാണ് പൊലീസ് വിശദീകരണം. പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന പരാതിയിലാണ് പൊലീസ് നിയോപദേശം തേടിയത്. ഫോണ്‍ സംഭാഷണ ത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്താല്‍ നിലനില്‍ക്കില്ലെന്ന് പൊലീസിന് ലഭിച്ച പ്രാഥമിക നി യമോപദേശം.
ശശീന്ദ്രനെതിരെ കേസെടുക്കാന്‍ കൊല്ലത്തും എറണാകുളത്തും പരാതികള്‍ ലഭിച്ചിരുന്നു. ശശീ ന്ദ്ര ന്‍ കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. അതേസമയം പീ ഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന്‍ ഇടപെട്ടതെന്നും രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വിഷ യമായതിനാല്‍ മാത്രമാണ് ഇടപെട്ടതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.











