45 വയസുള്ള സ്ത്രീയും 20 കാരിയായ മകളുമാണ് മരിച്ചത്. പൊലീസ് ചുട്ടുകൊന്നതാ ണെന്നു വിമര്‍ശനമുയര്‍ന്നു. തിങ്കള്ഴ്ചയാണ് സംഭവം. അമ്മയും മകളും അകത്തുണ്ടാ യിരുന്നപ്പോഴാണ് പൊലീസുകാര്‍ വീട് കത്തിച്ചതെന്ന് കുടുംബം ആരോപിച്ചു
കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും മരിച്ചു. വെന്തുമരിച്ചു. കാന്‍പൂരിലെ ദേഹാത്ത് ജില്ലയിലെ ഗ്രാമത്തിലാണ് ദാരു ണമായ സംഭവം. അഗ്‌നിബാധ യേറ്റാണ് 45കാരിയും മകള്‍ 20കാരിയും മരിച്ചത്. ഉദ്യോഗസ്ഥര്‍ കുടിലിന് തീയിടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിങ്കള്ഴ്ച യാണ് സംഭവം. അമ്മയും മകളും അകത്തുണ്ടായിരുന്നപ്പോഴാണ് പൊലീസുകാര്‍ വീട് കത്തിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇരുവരും വീടിനുള്ളില്‍ സ്വയം തീകൊളുത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. പൊലീ സ് 13 ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. സബ്ഡിവിഷനല്‍ മജിസ്ട്രേറ്റ്, സംസ്ഥാന ഭവന വകുപ്പ് ഉദ്യോഗസ്ഥന്‍, ബുള്‍ഡോസര്‍ ഓപറേറ്റര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കൊ ലപാതക കേസ്. കൊലപാതക ശ്രമം, മനഃപൂര്‍വം പരുക്കേല്‍പ്പിച്ചു അടക്കമുള്ള വകുപ്പുകളാണ് ചുമത്തി യത്. പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍.











