ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കാണാതായ ദലിത് യുവതിയുടെ മൃതദേഹം സമാജ്വാദി പാര്‍ട്ടി മുന്‍ മന്ത്രി ഫത്തെ ബഹദൂര്‍ സിങ് നിര്‍മിച്ച ആശ്രമത്തിന്റെ സമീപമുള്ള ഒഴി ഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കാണാതായ ദലിത് യുവതിയുടെ മൃതദേഹം സമാജ്വാദി പാര്‍ട്ടി മു ന്‍ മന്ത്രി ഫത്തെ ബഹദൂര്‍ സിങ് നിര്‍മിച്ച ആശ്രമത്തിന്റെ സമീ പമുള്ള ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നി ലയില്‍ കണ്ടെത്തി. ഡിസംബര്‍ എട്ടിനാണ് 22കാരിയായ യുവതിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ജനുവരി 24ന് ഫത്തെ ബഹദൂര്‍ സിങ്ങിന്റെ മകന്‍ രാജോള്‍ സിങിനെ ഉന്നാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാജോള്‍ സിങില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. മൊബൈല്‍ നിരീക്ഷണവും പ്രാദേശിക ഇന്റലി ജന്‍സിന്റെ സഹായവും യുവതിയെ മറവ് ചെയ്ത സ്ഥലം കണ്ടെത്താന്‍ നിര്‍ണായകമായതായി ഉന്നാവ് അഡിഷണല്‍ പൊലീസ് സൂപ്രണ്ട് ശശി ശേഖര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. കണ്ടെടുക്കുമ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ദലിത് യുവതിയുടെ തിരോധാനം ഉത്തര്‍പ്രദേശില്‍ വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കു വഴിവച്ചി രു ന്നു. കഴിഞ്ഞ ജനുവരി 24ന് ലഖ്‌നൗവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെ ത്തിയ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വാഹനത്തിനു മുന്‍പില്‍ യുവതിയുടെ അമ്മ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതിനു തൊട്ടുപിന്നാലെയാണ് രാജോള്‍ സിങിനെ അറസ്റ്റ് ചെയ്തത്.
യുവതിയെ കാണാതായതിനു തൊട്ടുപിന്നാലെ സംഭവത്തില്‍ രാജോള്‍ സിങിനെ സംശയിക്കുന്നതായും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ മാതാപിതാ ക്കള്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. രാജോള്‍ സിങിനെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നട ന്നുവെന്നും പൊലീസ് അലം ഭാവം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തുകയും ചെയ്തു. പ്രദേശത്തെ സ്റ്റേഷന്‍ ഓഫീസറായ അഖിലേഷ് ചന്ദ്ര പാണ്ഡയെ കേസില്‍ അന്വേഷണം വൈകിപ്പിച്ചതിനു സസ്‌പെന്‍ഡ് ചെയ്തിരുന്നു.