സമാധാന ചര്‍ച്ചകള്‍ക്ക് പിന്നാലെ യുക്രൈന്‍ സൈനിക താവളത്തിന് നേരെ റഷ്യന്‍ ഷെല്ലാക്രമണം. സംഭവത്തില്‍ 70 ലധികം യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആറാം ദിവസമാണ് റഷ്യ ആക്രമണം തുടരു ന്നത്. ഖാര്‍കീവില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായി യുക്രൈന്‍ റീജിയണല്‍ ഗവര്‍ണര്‍
കീവ്: സമാധാന ചര്‍ച്ചകള്‍ക്ക് പിന്നാലെ യുക്രൈന്‍ സൈനിക താവളത്തിന് നേരെ റഷ്യന്‍ ഷെല്ലാക്ര മണം. സംഭവത്തില്‍ 70 ലധികം യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആറാം ദിവസമാണ് റഷ്യ ആക്ര മണം തുടരുന്നത്. യുക്രൈന്‍ തലസ്ഥാനമായ കീവിനും ഖാര്‍കീവിനും ഇടയിലുള്ള ഒഖ്തിര്‍കയിലെ സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഖാര്‍കീവില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായി യുക്രൈ ന്‍ റീജിയണല്‍ ഗവര്‍ണര്‍ അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തന്ത്രപ്രധാന സ്ഥാപനങ്ങളോ, സൈ നികപോസ്റ്റുകളോ ഇല്ലാത്ത ജനവാസകേന്ദ്രത്തില്‍ റഷ്യന്‍ സൈന്യം ബോംബിടുകയായിരുന്നുവെന്ന് ഗ വര്‍ണര്‍ പറഞ്ഞു.
കീവിന് അടുത്തുള്ള ബ്രോവറിയിലും വ്യോമാക്രമണം ഉണ്ടായി. ആക്രമണത്തില്‍ ബ്രോവറി മേയര്‍ക്കും പരിക്കേറ്റെതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ ആക്രമണം വീണ്ടും ശക്തമാക്കിയതോടെ കീവില്‍ വീണ്ടും കര്‍ ഫ്യൂ പ്രഖ്യാപിച്ചു. രാത്രി എട്ടു മുതല്‍ രാവിലെ ഏഴു വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ജനങ്ങള്‍ സു രക്ഷിതമയി സ്ഥല ങ്ങളിലേക്ക് മാറണമെന്ന നി ര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ പ്രധാന ഖാര്‍കീവിലും റഷ്യന്‍ സേന തുടരെ സ്ഫോടനങ്ങളും ഷെല്ലാ ക്രമണങ്ങളും നട ത്തി.
റഷ്യന്‍ പീരങ്കി ആക്രമണത്തില്‍ സൈനിക താവ ളം സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം നിലം പരിശായതായി യുക്രൈന്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനു പിന്നാലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഒഖ്തി ര്‍ക മേഖലാ തലവന്‍ ദിമിത്രോ സീലിയസ്‌കി ടെലഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യ യുക്രൈനില്‍ അധിനിവേശം ശക്തിപ്പെടു ത്താനുള്ള നീക്കങ്ങള്‍ സജീവമാക്കുന്നത്. കീവ് ലക്ഷ്യമാക്കി 40 മൈല്‍ (65 കിലോമീറ്റര്‍) ദൂരത്തില്‍ റഷ്യന്‍ സൈനിക വ്യൂഹം നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നി രു ന്നു.