യുക്രൈന്‍ അധിനിവേശത്തെ ശക്തമായി അപലപിപ്പിക്കുന്ന യു എന്‍ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേ യം പാസാക്കാനായില്ല
ന്യൂയോര്‍ക്ക്: യുക്രൈന്‍ അധിനിവേശത്തെ ശക്തമായി അപലപിപ്പിക്കുന്ന യു എന്‍ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. രക്ഷാസമി തിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസാക്കാനായില്ല. യുക്രൈനിലെ ആക്രമണ ങ്ങളെ ശക്തമായി അപലപിച്ചും റഷ്യന്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യ പ്പെട്ടു കൊണ്ടുള്ളതായിരുന്നു പ്രമേയം.
അതേസമയം, പ്രമേയത്തിനുമേലുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയും ചൈനയും യുഎഇയും വിട്ടു നി ന്നു. അമേരിക്കയും അല്‍ബേനിയയും ചേര്‍ന്നാണ് പ്രമേയം തയാറാക്കി സഭയില്‍ അവതരിപ്പിച്ചത്. ‘‘നി ങ്ങള്‍ക്ക് ഈ പ്രമേയത്തെ വീറ്റോ ചെയ്യാനാകും. എന്നാല്‍, ഞ ങ്ങളുടെ ശബ്ദത്തെ വീറ്റോ ചെയ്യാനാകി ല്ല. സത്യത്തെ നിങ്ങള്‍ ക്ക് വീറ്റോ ചെയ്യാനാകില്ല. നമ്മുടെ തത്വങ്ങ്ളെയും യുക്രൈന്‍ ജനതയെയുമൊന്നും നിങ്ങള്‍ക്ക് വീറ്റോ ചെയ്യാനാകില്ല.”- അമേ രിക്കയുടെ യുഎന്‍ അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ ഫീല്‍ ഡ് പറഞ്ഞു.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രദേശിക സമഗ്രത യും മാനിക്കപ്പെടണമെന്നും യുഎന്‍ ചാര്‍ട്ടറിന്റെ ഉദ്ദേശ്യങ്ങളും തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്നും യുഎന്നിലെ ചൈനീസ് പ്രതിനിധി ഷാങ് ജുന്‍ പറഞ്ഞു. ഒരു രാജ്യത്തിന്റെ സുരക്ഷ മറ്റ് രാജ്യങ്ങളുടെ സുരക്ഷയെ തുരങ്കം വയ്ക്കാന്‍ കഴി യില്ല.യുക്രൈന്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പാലമായി മാറണമെന്നും ചൈന ആവശ്യപ്പെട്ടു.