റഷ്യ- യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. യു ക്രൈനില്‍ മെഡിസിന് പഠിച്ചവര്‍ക്ക് യൂറോപ്പിലെ മറ്റ് സര്‍വകലാശാല കളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കി
ന്യൂഡല്‍ഹി: റഷ്യ- യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. യുക്രൈനില്‍ മെഡിസിന് പഠിച്ചവര്‍ക്ക് യൂറോപ്പിലെ മറ്റ് സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കി. ഒരേ സര്‍വകലാശാലയില്‍ തന്നെ കോഴ്സ് പൂര്‍ത്തിയാക്കണമെന്ന നിബന്ധന ഒഴിവാക്കി മറ്റു രാജ്യങ്ങളിലെ സര്‍വകലാശാല കളില്‍ പഠനം പൂര്‍ത്തിയാക്കാനാണ് മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.
യുക്രൈയിനില്‍ നിന്ന് മടങ്ങിയെത്തിയ ഭൂരിഭാഗം വിദ്യാര്‍ഥികളും താല്‍ക്കാലിക പരിഹാരമായി ഇന്ത്യന്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. യുക്രൈനില്‍ സര്‍വകലാശാല കള്‍ തുറന്നെങ്കിലും രാഷ്ട്രീയ സാഹചര്യ ങ്ങള്‍ കാരണം വിദ്യാര്‍ഥികള്‍ പോകുന്നില്ല.
യുദ്ധം കാരണം തിരികെയെത്തിയ 20,000 വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കോ ഴ്സ്, പരിശീലനം, ഇന്റേന്‍ഷിപ് എന്നിവ ഒരേ വിദേശ മെഡിക്കല്‍ സ്ഥാപനത്തില്‍ ചെയ്യണമെന്നും പരിശീലനത്തിന്റെയോ ഇന്റേന്‍ഷിപ്പിന്റെ ഒരു ഭാഗവും മറ്റ് സ്ഥാപനത്തില്‍ നിന്ന് ചെയ്യാന്‍ പാടി ല്ലെന്നുമായിരുന്നു നേരത്തെയുള്ള നിര്‍ദേശം.