സപോരിഷിയ ആണവ നിലയത്തിനു നേരെയാണ് റഷ്യയുടെ ആക്രമണം ഉണ്ടായത്. വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു.
കീവ് റഷ്യന്‍ സേനയുടെ ആക്രമണത്തെ തുടര്‍ന്ന് ആണവ നിലയത്തിന് തീപിടിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അധിനിവേശത്തിനിടെ സേന ആണവ നിലയത്തിനു നേരെ നിറയൊഴിക്കുകയായിരുന്നു. വലിയ തീപിടിത്തം ഇതിനൊപ്പം ഉണ്ടായി. ആണവ നിലയം പൊട്ടിത്തേറിച്ചാല്‍ ചെര്‍ണോബില്‍ പോലെ വലിയ ദുരന്തം ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
As @NATO watches and doesn’t close the sky in Ukraine, russians continue to fire rockets.
That night, the Russian occupiers fired several shots at the Energodar nuclear power plant.This station is bigger than Chernobyl.
Don’t be silent! Take action! pic.twitter.com/imZKbwIRfF— Olena Okolita🇺🇦 (@OkolitaOlena) March 4, 2022
യുക്രയിന്‍ വിദേശ കാര്യ മന്ത്രിയുടെ ട്വീറ്റിലും ആണവ നിലയത്തിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു.
ആണവ നിലയത്തിലേക്ക് നിരന്തരം ആക്രമണം നടത്തുന്ന റഷ്യന്‍ സേന ആക്രമണം നിര്‍ത്തിവെയ്ക്കണമെന്നും ആണവ നിലയത്തിന്റെ തീ അണയ്ക്കാന്‍ അനുവദിക്കണമെന്നും റഷ്യന്‍ സേനയോട് യുക്രയിന്‍ ആവശ്യപ്പെട്ടു.