ഒമൈക്രോണ്‍ ബാധിച്ച് ആദ്യ മരണം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തു.ടെക്സസിലാണ് അന്‍പതു കാരന്‍ മരിച്ചത്. വാക്സിന്‍ എടുക്കാത്തയാളാണ് മരിച്ചതെന്ന് ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത്
വാഷിങ്ടണ്‍: കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ബാധിച്ച് ആദ്യ മരണം യുഎസില്‍. ടെക്സാസിലാണ് തിങ്കളാഴ്ച അന്‍പതുകാരന്‍ മരിച്ചതെന്ന് ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് വകുപ്പ് അറിയിച്ചു.കോവിഡ് വാക്സിന്‍ എടുക്കാത്തയാളാണ് മരിച്ചത്. യുഎസിലെ റിപ്പോര്‍ട്ട് ചെയ്ത ആദ്യ ഒമൈക്രോണ്‍ മരണമാണ് ഇ തെന്ന് എബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ഒരു തവണ കോവിഡ് വന്നയാളാണ് മരിച്ചത്. ഇദ്ദേഹം കോവിഡ് പ്രതിരോധ കുത്തിവെയ്പ് എ ടുക്കാത്തതിനാല്‍ രൂക്ഷമാവാന്‍ കാരണമെന്നാണ് ഹാരിസ് കൗ ണ്ടി പബ്ലിക് ഹെല്‍ത്തിന്റെ വാര്‍ത്താക്കു റിപ്പില്‍ പറയുന്നത്. ഒമൈക്രോണ്‍ ബാധിച്ചുള്ള ആദ്യത്തെ പ്രാദേശിക മരണമാണ് ഇയാളുടേതെന്ന് കൗ ണ്ടി ജഡ്ജി ലിന ഹിഡാല്‍ ഗോ ട്വീറ്റ് ചെയ്തു. വാക്സിന്‍ എടുത്ത് പ്രതിരോധം നേടണമെന്നും ഹിഡാല്‍ഗോ അഭ്യര്‍ത്ഥിച്ചു.
യുഎസില്‍ ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാവുന്നു
യുഎസില്‍ ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയാഴ്ച റി പ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 73 ശതമാനവും ഒമൈക്രോണ്‍ ആണ്. കഴിഞ്ഞയാഴ്ച ഇത് മൂന്നു ശമതാനം മാത്രമായിരുന്നു. ഡിസംബര്‍ 18ന് അവസാനിച്ച ആഴ്ചയിലെ സീക്വന്‍സി ങ് ഡാറ്റയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ യുഎസിലെ കോവിഡ് വൈറസ് അണു ബാധകളില്‍ 73 ശതമാനം കോവിഡ് വൈറസിന്റെ ഒമൈക്രോണ്‍ വകഭേദമാണെന്ന് സെന്റര്‍ സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അധികൃതര്‍ നേരത്തെ വ്യ ക്തമാക്കിയിരുന്നു.