കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിലേറെയാണ്
അബുദാബി : യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1657 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1665 പേര്‍ രോഗമുക്തി നേടി.
കോവിഡ് ബാധിച്ച് ഗുരുതര നിലയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു. കഴിഞ്ഞ പതിനാലു ദിവസമായി പ്രതിദിന കേസുകള്‍ ആയിരത്തിനു മുകളിലാണ്. ഈ മാസം ഒമ്പതിനാണ് ഇടവേളയ്ക്കു ശേഷം പ്രതിദിന കേസുകള്‍ ആയിരം കടന്നത്.
ഫെബ്രുവരിക്കു ശേഷം മെയ് വരെ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. മെയ് മാസം നൂറില്‍ താഴെ കേസുകള്‍ മാത്രമാണ് പിസിആര്‍ ടെസ്റ്റുകളില്‍ പോസിറ്റീവായിരുന്നത്.