കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1356 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, 1066 പേര്‍ക്ക് രോഗം ഭേദമായി. മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജൂണ്‍ ഒമ്പതിനു ശേഷം ഇത് തുടര്‍ച്ചയായ അഞ്ചാം ദിനമാണ് പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് വരെ ശരാശരി നൂറു പേര്‍ക്ക് മാത്രമായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. പൊടുന്നനെയാണ് ഇത് ആയിരം കവിഞ്ഞത്.
കോവിഡ് രോഗം ആദ്യമായി സ്ഥിരീകരിച്ച ശേഷം ഇതുവരെ രാജ്യത്ത് 9,20,171 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രോഗമുക്തി നേടിയത് 8,01,424. ആകെ മരണം 2305.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,39,305 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തി.