സ്വര്‍ണ വിലയില്‍ ഒരു മാസത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയപ്പോള്‍ ജ്വലറികളില്‍ ആഭരണം വാങ്ങാന്‍ തിരക്ക്
ദുബായ് : സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന ഇടിവിനെ തുടര്‍ന്ന് ജ്വലറികളില്‍ ആഭരണം വാങ്ങാനെത്തിവയരുടെ തിരക്ക്.
കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറവ് വിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ജ്വലറികളില്‍ ഇതിനൊപ്പം പണിക്കൂലി ഈടാക്കാതെ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചതും വില പിന്നേയും കുറപ്പിച്ചു.
രാജ്യാന്തര വിപണിയില്‍ വന്ന മാറ്റമാണ് യുഎഇയില്‍ പ്രതിഫലിച്ചത്. ലണ്ടന്‍ മെറ്റല്‍ എക്‌സേഞ്ചില്‍ ഔണ്‍സിന് 0.11 ശതമാനം കുറഞ്ഞ് 1743.46 ഡോളറായി .
24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 211 ദിര്‍ഹമായിരുന്നു. 22 കാരറ്റിന് 197.77 ദിര്‍ഹവും. 21 കാരറ്റിന് 189.25 ദിര്‍ഹവുമായി കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന് 162,35 ദിര്‍ഹമാണ് റേറ്റ്.
സാധാരണ ഏവരും വാങ്ങിക്കുന്ന 22 കാരറ്റ് സ്വര്‍ണത്തിന് കഴിഞ്ഞ ഒരാഴ്ച മുമ്പ് ഗ്രാമിന് 205 ദിര്‍ഹമായിരുന്നു വില.
ഇപ്പോള്‍ 200 ദിര്‍ഹത്തില്‍ താഴെ വില വന്നതോടെ സ്വര്‍ണം വാങ്ങിക്കാന്‍ ജ്വലറികളില്‍ തിരക്കുണ്ട്.
ദുബായിലെ ഗോള്‍ഡ് സൂഖിലാണ് പൊെതുവെ ഇത്തരം സാഹചര്യങ്ങളില്‍ ഉപഭോക്താക്കളുടെ തിരക്ക് ഉണ്ടാകുക. ഇപ്പോള്‍ യുഎഇയിലെ മിക്ക ജ്വലറികളിലും സമാനമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്. സ്വര്‍ണവില ഇനിയും കുറയുമെന്ന് കരുതി കാത്തിരിക്കുന്നവരും ഉണ്ട്.