കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഒരുക്കിയത്.
അബുദാബി : രണ്ട് മാസം നീണ്ട വേനലവധിക്ക് ശേഷം യുഎഇയില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നു. ഓഗസ്ത് 29 ന് സ്‌കൂളുകള്‍ തുറക്കാനായി വിവിധ വിദ്യാഭ്യാസ ഏജന്‍സികളും സ്‌കൂളുകളും കഴിഞ്ഞ ഒരാഴ്ചയായി ഒരുക്കങ്ങളിലായിരുന്നു.
കോവിഡ് നിയന്ത്രണവും മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചാണ് വീണ്ടും സ്‌കൂളുകള്‍ തുറന്നത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂളില്‍ പ്രവേശിക്കാന്‍ 96 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.
ഇതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിസിആര്‍ പരിശോധന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്ന് ക്ലാസുകളില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ നാട്ടില്‍ നിന്നും മടങ്ങിയെത്താത്ത സഹപാഠികളെ തിരയുന്നുണ്ടായിരുന്നു.
കേരളത്തിലേക്ക് ഉള്‍പ്പടെ ഉയര്‍ന്ന വിമാന നിരക്കുള്ളതാണ് പലരുടേയും മടങ്ങി വരവ് ഒരാഴ്ച വരെയെങ്കിലും നീളാന്‍ ഇടയാക്കുന്നത്.
സിബിഎസ്ഇ സ്‌കൂളുകള്‍ ഒരു സെമസ്റ്റര്‍ പിന്നിട്ടു കഴിഞ്ഞുവെങ്കിലും രാജ്യാന്തര സിലിബസ് പിന്തുടരുന്ന സ്‌കൂളുകള്‍ക്ക് പുതിയ അദ്ധ്യയന വര്‍ഷത്തിന് തുടക്കമാകുകയായിരുന്നു.










