പ്രസിഡന്റായി ചുമതലേറ്റ ശേഷമുള്ള ഷെയ്ഖ് മുഹമദിന്റെ ആദ്യ ഫ്രഞ്ച് സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്ന് വിലയിരുത്തല്‍
അബുദാബി : യുഎഇ പ്രസിഡന്റായ ശേഷം ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ നടത്തുന്ന ആദ്യ സന്ദര്‍ശനം ഫലപ്രദമായെന്ന് വിദേശകാര്യ വകുപ്പ് വിലയിരുത്തി.
യുക്രെയിന്‍ യുദ്ധം മുതല്‍ ഗള്‍ഫ് മേഖലയിലെ സമാധാന വിഷയങ്ങള്‍ വരെ ചര്‍ച്ചയില്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണുമായുള്ള ഉഭയ കക്ഷി ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നാണ് യുഎഇ വിദേശകാര്യ വകുപ്പിന്റെ വിലയിരുത്തല്‍.
ലോകമെമ്പാടുമുള്ള ചരക്ക് വിപണികളില്‍ യുക്രെയിന്‍ യുദ്ധം വരുത്തിയ ആഘാതം പോലുള്ള വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിന്റെ ആവശ്യകതയും ഇതിനുള്ള നയതന്ത്ര മാര്‍ഗങ്ങളേയും കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു.
ഫ്രഞ്ച് നേതൃത്വം ഇതിനായി നടത്തുന്ന പരിശ്രമങ്ങളെ ഷെയ്ഖ് മുഹമദ് അഭിനന്ദിച്ചു.
ഭക്ഷ്യസുരക്ഷ, ഊര്‍ജ്ജം എന്നീ മേഖലകളിലെ വെല്ലുവിളികള്‍, ഇന്ധന വിതരണം, കാര്‍ഷിക സംരംഭങ്ങള്‍, എന്നിവയും ചര്‍ച്ചാ വിഷയമായി, ഈ വിഷയങ്ങളില്‍ പരിഹാരം കാണുന്നതിനുള്ള സംയുക്ത സംരംഭങ്ങള്‍ക്കുള്ള ധാരാണ പത്രങ്ങള്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടു.
ഇരു രാജ്യങ്ങളിലും നിക്ഷേപം, വ്യവസായം, കാലാവസ്ഥ വ്യതിയാനം, വിദ്യാഭ്യാസം, ആരോഗ്യം, ബഹിരാകാശം എന്നീ മേഖലകളിലും സംയുക്ത സഹകരണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ധാരണയായിട്ടുണ്ട്.