കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1382 പേര്‍ക്ക് രോഗമുക്തി
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1386 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1382 പേര്‍ക്ക് രോഗം ഭേദമായി.
കഴിഞ്ഞ മുപ്പതു ദിവസത്തിലേറെയായി പ്രതിദിന കേസുകള്‍ ആയിരത്തിനു മുകളിലാണ്. ജൂണ്‍ ഒമ്പതിനു ശേഷം യുഎഇയിലെ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല.
രോഗം സ്ഥിരീകരിച്ച ശേഷം ഇതുവരെ 974802 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 955076 പേര്‍ രോഗമുക്തരായി . ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2325 ആണ്.