ശക്തമായ കാറ്റും ഒറ്റപ്പെട്ട മഴയും ഇടിമിന്നലും ഉണ്ടായി അടുത്ത ദിവസങ്ങളിലും പ്രതിഭാസം ആവര്‍ത്തിച്ചേക്കാം
ദുബായ് : യുഎഇയിലെ കിഴക്കന്‍ മേഖലകളില്‍ മഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. കടുത്ത വേനലിലേക്ക് രാജ്യം നീങ്ങുന്നതിനിടെയാണ് ആലിപ്പഴ വര്‍ഷത്തോടെ മഴ പെയ്തത്.
അല്‍ ഐനിലും ദുബായിലെ ചില ഭാഗങ്ങളിലുമാണ് മഴ പെയ്തത്. ഇടിമിന്നലും അനുഭവപ്പെട്ടു.
أمطار طريق #أبوظبي #العين حالياً #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس pic.twitter.com/eINySWq0Me
— المركز الوطني للأرصاد (@NCMS_media) July 5, 2022
മഴയ്ക്കായി നടത്തിയ ക്ലൗഡ് സീഡിംഗിനെ തുടര്‍ന്നാണ് വേനല്‍മഴ ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദുബായ് -അല്‍ഐന്‍ റോഡില്‍ കനത്ത മഴ പെയ്തു. ഇവിടങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ദൂരക്കാഴ്ച കുറയുകയും പലയിടങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുമുണ്ടെന്ന് പോലീസ് അറിയിച്ചു.
أمطار توام #العين حالياً #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس pic.twitter.com/mBr1wCpHj0
— المركز الوطني للأرصاد (@NCMS_media) July 5, 2022
അടുത്ത മൂന്നു ദിവസം കൂടി സമാനമായ കാലാവസ്ഥ തുടരാം. ജൂലൈ എട്ടുവരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.