ഇടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 637 പേര്‍ രോഗമുക്തി നേടി.
നാലു മാസത്തിന്നിടയിലെ കൂടിയ രോഗ സ്ഥിരീകരണ നിരക്കാണിത്. അതേസമയം, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മങ്കിപോക്‌സ് എണ്ണത്തില്‍ വര്‍ദ്ധനയുണ്ടയതിനു പിന്നാലെ കോവിഡ് നിരക്കുകള്‍ ഉയരുന്നത് പ്രവാസികളുടെ ഇടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
സ്‌കൂളുകള്‍ വേനലവധിക്ക് അടയ്ക്കുന്ന വേളയില്‍ പലരും നാട്ടിലേക്ക് പോകുന്ന തയ്യാറെടുപ്പിലാണ്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് തങ്ങളുടെ വേനലവധിക്കാല യാത്രയ്ക്ക് തടസ്സമാകുമോ എന്ന ആശങ്കയിലാണ് പ്രവാസി കുടുംബങ്ങള്‍.