സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്ക ര്‍. യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണുണ്ടായത്. കോ ണ്‍ സുലേറ്റിലെ പ്രോട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്ത കരുടെ ചോദ്യത്തിനായിരുന്നു വിദേകാര്യ മന്ത്രിയുടെ മറുപടി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശ ങ്കര്‍. യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണുണ്ടായത്. കോണ്‍സുലേറ്റിലെ പ്രോട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു വിദേകാര്യ മന്ത്രിയുടെ മറുപടി.
യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്. എതുവ്യക്തിയും നിയമവിധേയമായി പ്രവര്‍ത്തിക്കണം. നടക്കാന്‍ പാടില്ലാത്തത് ഉണ്ടായെന്നും ജയശങ്കര്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.ഏതൊരാള്‍ ആ ണെങ്കിലും നിയമത്തിന് വിധേ യമായി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് മൊത്തമായി നടക്കാന്‍ പാടില്ലാത്തത് നടന്നെന്ന് അറിയാം. എന്നാല്‍ കോടതിയുടെ പരിഗ ണനയിലുള്ള വിഷയമായതിനാലും വിദേശ രാജ്യത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിഷയം ആയ തുകൊണ്ടും അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. സത്യം പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.